മനാമ: ടീം ശ്രേഷ്ഠ അംഗങ്ങൾക്കായി ഡെസർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠയിലെ എല്ലാ മെമ്പേഴ്സും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും അടങ്ങുന്ന 50 ഇൽ പരം പേർ ക്യാമ്പിൽ പങ്കെടുത്തു. വളരെ ചെറിയ സമയം കൊണ്ടുതന്നെ ബഹ്‌റൈനിലെ അറിയപ്പെടുന്ന കൂട്ടായ്മായായി ഇതിനോടകം തന്നെ ശ്രേഷ്ഠ മാറി കഴിഞ്ഞിരുന്നു . ശ്രേഷ്ഠയുടെ വരും ദിവസങ്ങളിലെ ഭക്ഷണ വിതരണം ഈ മാസം 16 നു ആരഭിക്കുമെന്ന് കൂട്ടായ്മ അറിയിച്ചു. ശ്രേഷ്ഠയുടെ ഭാവി പരിപാടികളെ കുറിച്ച് ചർച്ച ചെയ്തു. ക്യാമ്പിൽ പങ്കെടുത്തു സഹകരിച്ച എല്ലാവരോടും ടീം ശ്രേഷ്ഠ നന്ദി അറിയിച്ചു.
