മനാമ: ബഹ്റൈൻ പ്രവാസി എഴുത്തുകാരൻ യഹിയാ മുഹമ്മദിൻ്റെ ആദ്യ നോവൽ ‘ഇരുൾ’ പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ അദ്ദേഹത്തിൻ്റെ ഫേസ്ബുക് പേജിലൂടെ പ്രകാശനം ചെയ്തു. ഒരു മലയോര ക്രിസ്തീയ ജീവിതസാഹചര്യത്തിലൂടെ കടന്നുപോവുന്ന കഥ പരിസരമാണ് നോവിൻ്റെത്. അവിടെയുള്ള ദുരൂഹ ജീവിത പശ്ചാത്തലമാണ് നോവിനെ മുന്നോട് കൊണ്ടുപോവുന്നത്.
കോഴിക്കോട് ധ്വനി ബുക്സ് പുറത്തിറക്കിയ നോവലിന് അവതാരിക എഴുതിയത് ബഹ്റൈനിലെ പ്രശസ്ത നോവലിസ്റ്റ് മായ കിരണാണ്. യഹിയയുടെതായി ഇതിന് മുമ്പ് നാലോളം കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട് .ഇപ്പോൾ ആനുകാലികങ്ങളിൽ സജീവമായി കവിതകൾ എഴുതുന്നു. മനാമയിലെ കമാൽ കഫത്തെരിയ ജീവനക്കാരനാണ് യഹിയ.