മനാമ: ഫെബ്രുവരി 10,11 തിയതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന വിസ്ഡo യൂത്ത് കോൺഫറൻസിന്റെ “യുവത്വം നിർവചിക്കപ്പെടുന്നു” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയുടെ ബഹ്‌റൈൻ പ്രചാരണ സമ്മേളനം ഈ വരുന്ന വെള്ളിയാഴ്ച്ച ( 9 ഫെബ്രുവരി 2024 ) രാത്രി 7:30ന് റയ്യാൻ സ്റ്റഡി സെന്ററിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രോഗ്രാമിന്റെ വിജയത്തിനായി വി.പി. അബ്ദുൽ റസാഖിന്റെ (ചെയർമാൻ) നേതൃത്വത്തിൽ അബ്ദുൽ സലാം (കൺവീനർ), മുഹമ്മദ് നസീർ (പ്രോഗ്രാം സെക്രട്ടറി), ദിൽഷാദ് മുഹറഖ് (വളന്റീർ ക്യാപ്റ്റൻ), ലത്തീഫ് സി എം (റിഫ്രഷ്മെന്റ്) മുഹമ്മദ് കോയ (ട്രാൻസ്‌പോർട്) എന്നിവരടങ്ങുന്ന വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.