മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ക്രിസ്മസ് -ന്യൂഇയർ ആഘോഷം വിപുലമായി ആഘോഷിച്ചു. സെന്റ് മേരീസ് ഓർത്തഡോൿസ് കതീഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകി. മറ്റുള്ളവർ അയച്ചു തരുന്ന ആശംസകൾ ഫോർവേഡ് ചെയ്യുന്നതിലെ അർത്ഥശൂന്യത വളരെ സരസമായി അദ്ദേഹം പറഞ്ഞതിനോടൊപ്പം ഫാറ്റ് നടത്തുന്ന സാന്ത്വനം ചാരിറ്റി പ്രവർത്തനത്തെ പ്രശംസിച്ചു.
ഫാറ്റ് പ്രസിഡന്റ് ശ്രീ റോബി ജോർജ് അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ സെക്രട്ടറി അനിൽകുമാർ സ്വാഗതവും ശ്രീകുമാർ, ബോബൻ ഇടിക്കുള,മാത്യു പാലിയക്കര,മനോജ് മാത്യു എന്നിവർ ആശംസപ്രസംഗവും നടത്തി. ടീം സിത്താറിന്റെ സംഗീത നൃത്ത വിരുന്ന് പരിപാടിയുടെ മാറ്റുകൂട്ടി. പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീ ഷിജിൻ ഷാജി നന്ദി പ്രസംഗം നടത്തി.
വർഗീസ് ഡാനിയേൽ, ബ്ലസൻ മാത്യു, ദേവരാജൻ,വിനു ഐ സക്, മനോജ് ശങ്കർ, വിനോദ് കുമാർ, ജെയിംസ് ഫിലിപ്പ്,നൈനാൻ ജേക്കബ്, ടോബി, ജോബിൻ, നിധിൻ, രാജീവ് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.