മനാമ: വിശ്വകല സാംസ്കാരിക വേദി ഇരുപതാം വാർഷികത്തിൽ ഇന്തോ ബഹ്റൈൻ കൾച്ചർ പ്രോഗ്രാമായ വൈബ് ഫെസ്റ്റ് 2024 ന്റെ ഭാഗമായി ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബുമായി കൂടിക്കാഴ്ച നടത്തി.വിശ്വകല പ്രസിഡൻറ് സി.എസ്. സുരേഷ് , പ്രോഗ്രാം ചെയർമാൻ ഡോ. പി.വി. ചെറിയാൻ, സ്ഥാപകാംഗം സതീഷ് മുതലയിൽ, പ്രോഗ്രാം ഡയറക്ടർ മനോജ് പിലിക്കോട്, ട്രഷറർ പി.കെ. ഉണ്ണികൃഷ്ണൻ, അരുൺ എന്നിവർ പങ്കെടുത്തു.
സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം സന്നിഹിതനായിരുന്നു. വിശ്വകല സാംസ്കാരിക വേദി ഇരുപതാം വാർഷികത്തിൽ ഇന്തോ ബഹ്റൈൻ കൾച്ചർ പ്രോഗ്രാമായ വൈബ് ഫെസ്റ്റ് 2024 ന്റെ ഭാഗമായി ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബുമായി കൂടിക്കാഴ്ച നടത്തി