bahrainvartha-official-logo
Search
Close this search box.

YOMAI അക്കാദമി പത്താം വാർഷികവും ബ്ലാക്ക് ബെൽറ്റ്‌ ഡിസ്ട്രിബ്യൂഷനും സംഘടിപ്പിച്ചു

New Project - 2024-02-07T101920.085

മനാമ: young olympia martial arts academy international (yomai) അക്കാദമിയുടെ രണ്ടാം ബ്ലാക്ക് ബെൽറ്റ്‌ വിതരണ ചടങ്ങും, പത്താം വാർഷിക മെഘാ സെലിബ്രേഷനും സിഞ്ച് അൽ അഹ്‌ലി സ്പോർട്സ് ഇൻഡോർ സ്റ്റേസിയത്തിൽ വച്ചു ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് ഉത്ഘാഘാടനത്തോടെ വർണ്ണാപമായ രീതിയിൽ സംഘടിപ്പിച്ചു.

 

എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള 70 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഹൂറ ബ്രാഞ്ചിലെ ബ്ലാക്ക്ബെൽറ്റ് നേടിയ എട്ട് വിദ്യാർത്ഥികൾക്കും മറ്റു കളർ ബെൽറ്റ് വിതരണ ചടങ്ങ് ബഹ്‌റൈൻ കരാട്ടെ ഫെഡറേഷൻ മുഖ്യ പരിശീലകനും മുതിർന്ന അഡ്വൈസർ കൂടിയായ മുഹമ്മദ്‌ ലർബി യുടെ സാനിധ്യത്തിൽ ശിഹാൻ നഹാസ് മാഹി സെൻസായി ,നസീർ നാദാപുരം എന്നിവർ വിദ്യാർത്ഥികകൾക് സമ്മാനിച്ചു.

 

സെമ്പായി സക്കീർ ഹുസൈൻ ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കരാട്ടെ ഡെമോൺസ്ട്രഷനും ജെ. പി.മജീദ് ഗുരുക്കളുടെ നേതൃത്വത്തിൽ കളരി വിദ്യാർത്ഥികളുടെ ഡെമോൺസ്ട്രഷനും പ്രോഗ്രാമിന് ആവേശം പകർന്നു. ഇന്ത്യൻ വനിതാ അസോസിയേഷൻ പ്രസിഡണ്ട്‌ ശാരധ അജിത്ത് , ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സലാം അമ്പാട്ട്മൂല, ബഷീർ അമ്പലായി ,കെ ടി സലീം ,സൽമാനുൽ ഫാരിസ് ,ചെമ്പൻ ജലാൽ എന്നിവർ ആശംസകൾ നേർന്നു.

പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സെമ്പായി അസീർ പാപ്പിനിശ്ശേരി, സെമ്പായി റഷാദ് തലശ്ശേരി, സെമ്പായി ഷമീം വടകര,ഷാനവാസ് തലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അകാദമി പ്രസിഡണ്ട്‌ സെമ്പായി അബ്‌ദുൾ അസീസ് സ്വാഗതവും, ശിഹാൻ നഹാസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!