മനാമ: റമളാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന വാർഷിക ഖുർആൻ പ്രഭാഷണം .പ്രകാശതീരം – 24. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
ഭാരവാഹികളായി അബൂബക്കർ ലത്വീഫി.(ചെയർമാൻ), മുഹമ്മദ് ഹാജി കെ. പി , നൗഷാദ്. കണ്ണൂർ (. വൈസ് : ചെയർമാൻ ) ഷമീർ പന്നൂർ (ജനറൽ കൺവീനർ), നിസാർ എടപ്പാൾ, ഫൈസൽ ചെറുവണ്ണൂർ ( ജോയിന്റ് കൺവീനർ) ഇസ്മയിൽ ഹാജി മത്തത്ത് (ഫിനാൻസ് ) എന്നിവരെയും എക്സിക്യുട്ടീവ് മെമ്പർമാരായി സിയാദ് വളപട്ടണം , ശാമില്‍ റൂബി, മുഹമ്മദ് കുട്ടി ഹാജി, അബ്ബാസ് മണ്ണാര്‍ക്കാട്, സുല്‍ഫിക്കര്‍ അലി, ശിഹാബ് സിദ്ദീഖ്, അശ്‌റഫ് ഹാജി രാമത്ത്, അബ്ദുറഹ്മാന്‍ കെ.കെ എന്നിവരെയും തിരെഞ്ഞെടുത്തു.
പ്രമുഖ. പണ്ഡിതനും പ്രഭാഷണ രംഗത്തെ വിസ്മയവുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സിക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുട ഖുർആൻ പ്രഭാഷണം മാർച്ച് , 7, 8 (വ്യാഴം, വെള്ളി) തിയ്യതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
ഇത് സംബന്ധമായി ഐ.സി.എഫ് നാഷനൽ സംഘടനാ പ്രസിഡണ്ട് ഷാനവാസ് മദനിയുടെ അദ്ധ്യക്ഷതയിൽ സൽമാബാദ് സുന്നി സെന്ററിൽ ചേർന്ന യോഗത്തിൽ അഡ്വ: എം.സി.അബ്ദുൾ കരീം, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, റഫീഖ് ലത്വീഫി വരവൂർ, അബ്ദുൾ ഹകീം സഖാഫി കിനാലൂർ സുലൈമാൻ ഹാജി, വി പി കെ അബൂബക്കർ ഹാജി, സിയാദ് വളപട്ടണം, ഷിഹാബുദ്ദീൻ സിദ്ദീഖി, നിസാർ. എടപ്പാൾ സംബന്ധിച്ചു. ഷമീർ പന്നൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.