വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലേഡീസ് വിങ് സംഘടിപ്പിച്ച കുടുംബസംഗമം സക്കീറിലെ അൽ സാദു ട്രീ ഓഫ് ലൈഫ് ടെന്റിൽ നടന്നു. വനിതാവിഭാഗം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ അൻപതിലധികം അംഗങ്ങൾ പങ്കെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധകലാപരിപാടികളും ഗെയിമുകളും നടന്നു. ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോർഡിനേറ്റർസ് ആയ ഷൈലജ അനിയൻ, ആശ സെഹ്റ എക്സിക്യൂട്ടീവ് അംഗങ്ങളായ സിസ്‌ലി വിനോദ്, നന്ദന പ്രസാദ്, വിദ്യ പ്രമോദ്, ബാഹിറ അനസ്, അക്ഷിത നിതിൻ, രമ്യ അജിത്, ശ്യാമ രാജീവ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.