ഒരു ജീവനായി ഒരു തുള്ളി രക്തം എന്ന ശീർഷകത്തിൽ എസ് കെ എസ് എസ് എഫ് ന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വെച്ചു നടത്തി വരാറുള്ള
രക്തദാന ക്യാമ്പ് ഈ വർഷവും സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന 4-ാ മത് രക്തദാന ക്യാമ്പാണ് ഇത്തവണത്തേത്. ഓൺലൈനിലും അല്ലാതെയും രജിസ്റ്റർ ചെയ്ത 80 ൽ പരം ആൾക്കാർ രക്തദാനം നിർവ്വഹിച്ചു.
ഹോസ്പിറ്റലിനുള്ള
എസ്. കെ. എസ്. എസ്. എഫ് ബഹ്റൈൻ്റെ ഉപഹാരം
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദും, വർക്കിംഗ് പ്രസിഡൻ്റ് വി കെ കുഞ്ഞഹമ്മദ് ഹാജിയും ചേർന്നു നൽകി.
സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ്, ജോയിൻ്റ് സെക്രട്ടറി ഷഹിം ദാരിമി, കെ എം എസ് മൗലവി,ബഷീർ ദാരിമി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സമസ്ത ബഹ്റൈൻ വിവിധ ഏരിയാ നേതാക്കളും ഉസ്താദുമാരും ക്യാമ്പ് നേരിട്ടു സന്ദർശിച്ചു ആശംസകളറിയിച്ചു.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് ഉമൈർ വടകര, ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, ട്രഷറർ സജീർ പന്തക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറ, ജോയിൻ്റ് സെക്രട്ടറി മോനു മുഹമ്മദ് പ്രവർത്തകസമിതി അംഗങ്ങളായ റാഷിദ് കാക്കട്ടിൽ, നൗഷാദ് പാതിരപെറ്റ, ഷബീർ, നിഷാദ് വയനാട് മറ്റു വിഖായ അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിൻ്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.