മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. ഫെബ്രുവരി 16 ന് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ അംഗങ്ങളുടെ കലാ പ്രകടനങ്ങളും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് ശ്രീ ഫൈസൽ ആനൊടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് സ്റ്റാഫ് റപ്രസെന്റെറ്റീവ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇടപ്പാളയം രാക്ഷാധികാരി ശ്രീമതി:പാർവതി ദേവദാസിനെ പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി ശ്രീ: രഘുനാഥ് പ്രവർത്തന റിപ്പോർട്ടും ശ്രീ: രാമചന്ദ്രൻ പോട്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2023-24 കാലയളവിൽ കമ്മിറ്റിക്കുണ്ടായ നേട്ടവും കോട്ടവും ഉൾകൊള്ളിച്ചതായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ കാലയളവിൽ കമ്മിറ്റിക്ക് ഇടപ്പാളയത്തെ ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായി അടയാളപ്പെടുത്താൻ കഴിഞ്ഞതായി അംഗങ്ങൾ അഭിപ്രായപെട്ടു.ജോയിന്റ് സെക്രട്ടറി ശ്രീമതി ഷമീല ഫൈസൽ നന്ദിയും പറഞ്ഞ് പഴയ കമ്മിറ്റി പിരിച്ചു വിട്ടു.
ഇടപ്പാളയം രക്ഷാധികാരി ശ്രീ: രാജേഷ് നമ്പ്യാർ മുഖ്യ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഇപയോഗിച്ചാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നത്.
അതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് ചേർന്നു. ശ്രീ :ഫൈസൽ ആനൊടിയിൽ പ്രസിഡന്റ്, ശ്രീ: ഷാഹുൽ കാലടി ജനറൽ സെക്രട്ടറി, ശ്രീ രാമചന്ദ്രൻ പോട്ടൂർ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു .
അരുൺ സി. ടി, സരോജിനി സുരേഷ് – വൈസ് പ്രസിഡന്റായും പ്രദീപ് തറമ്മൽ, ഗ്രീഷ്മ രഘുനാഥ്- ജോയിൻ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ :
വിനീഷ് കേശവൻ
രതീഷ് സുകുമാരൻ
ഫൈസൽ മമ്മു
പ്രദീഷ് പുത്തൻകോട്
പ്രത്യുഷ് കല്ലൂർ
റജീന പടിക്കൽ
രമ്യ രാംദാസ്
സജിവ്
മുരളി
മുസ്തഫ
ഹാരിസ്
അശ്വതി
സുരേഷ് ബാബു
കഴിഞ്ഞ വർഷത്തെ പോലെ തന്നെ സാമൂഹിക പ്രതിബന്ധതയുള്ള സംഘടനയായി ഇടപ്പാളയം മുന്നിലുണ്ടാവുമെന്നും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും പുതിയ കമ്മിറ്റി ഉറപ്പുനൽകി.