bahrainvartha-official-logo
Search
Close this search box.

ഐ.വൈ.സി ഇന്റർനാഷണൽ ബഹ്‌റൈൻ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2024-02-21 at 8.33.24 AM

മനാമ: ഐ.വൈ.സി ഇന്റർനാഷണൽ ബഹ്‌റൈൻ രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക്‌ ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് “യൂത്ത് ഫ്രോസ്റ്റ്” എന്ന പേരിൽ സാകിർ ചോകലേറ്റ് ടെന്റിൽ വെച്ച് നടത്തിയ വിന്റർ ക്യാമ്പ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം സുരേഷ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർക്ക് ആകർഷകമായ മത്സരങ്ങളും ക്യാമ്പ് ഫയറും കലാപരിപാടികളും വേറിട്ട അനുഭവം സമ്മാനിച്ചു.

ഐ.വൈ.സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളതിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന സെക്രട്ടറിമാരായ ബേസിൽ നെല്ലിമറ്റം സ്വാഗതവും റംഷാദ് അയിലക്കാട് നന്ദിയും പറഞ്ഞു, ഐ.വൈ.സി ബഹ്‌റൈൻ വൈസ് ചെയർമാൻ സൽമാനുൽ ഫാരിസ് ചടങ്ങ് നിയന്ത്രിച്ചു.

 

ജാതിക്കും മതത്തിനും ദേശത്തിനുമപ്പുറം ആളുകളെ ഒന്നിപ്പിക്കുവാൻ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒന്നാണ് ഫുട്ബോൾ എന്ന് എം സുരേഷ് പറഞ്ഞു. പ്രവാസ ലോകം ഫുട്ബോളിനോട്‌ കാണിക്കുന്ന താല്പര്യം വാക്കുകൾ വർണ്ണിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും എഴുപത് അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിന്‌ വേണ്ടി ബൂട്ടണിഞ്ഞ എം സുരേഷിനെ ഈ ചടങ്ങിലേക്ക് അതിഥിയായി ലഭിച്ചതിലുള്ള സന്തോഷം ഏറെ വലുതാണെന്ന് ഐ വൈ സി ഭാരവാഹികൾ പറഞ്ഞു.

 

ഒഐസിസി നേതാക്കളായ രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, ബോബി പാറയിൽ, മനു മാത്യു, ലത്തീഫ് അയഞ്ചേരി, അലക്സ് മഠത്തിൽ കൂടാതെ ഐ വൈ സി ബഹ്‌റൈൻ ഭാരവാഹികളായ അനസ് റഹീം, സുനിൽ ചെറിയാൻ, അബിയോൻ അഗസ്റ്റിൻ, ജിതിൻ പരിയാരം, ഫാസിൽ വട്ടോളി, മുഹമ്മദ്‌ റസാഖ്,നിതീഷ് ചന്ദ്രൻ, ഹുസൈൻ, കരീം, ഷെരീഫ് കിലാനി, മുസ്തഫ ഒപ്പം ഐ വൈ സി സി ഭാരവാഹികളായ വിൻസു കുന്നപ്പള്ളി, ജോൺസൻ, ഒഐസിസി ലേഡീസ് വിംഗ് പ്രസിഡന്റ്, മിനി മാത്യു, ഭാരവാഹികളായ ഷീജ നടരാജ്, ഷംന ഹുസൈൻ, സെഫി നിസാർ, നസീബ കരീം തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!