വോയ്‌സ് ഓഫ് ആലപ്പി ‘വെനീസ് ഫെസ്റ്റ് 2024’ സംഘടിപ്പിച്ചു

മനാമ: വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി മനാമ ഏരിയ കമ്മറ്റി ‘വെനീസ് ഫെസ്റ്റ് 2024’ എന്നപേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പ്രസ്തുത ചടങ്ങിൽ പ്രശസ്‌ത യുവ എഴുത്തുകാരിയും നോവലിസ്റ്റുമായ മായ കിരണിനെ ആദരിച്ചു. വൈദേഹി, ജനറേഷൻ ഗ്യാപ്പ്, ബ്രയിൻ ഗയിം, പ്ലാനറ്റ് 9, ഇൻസിഷിൻ, ദേജാവു എന്നീ രചനകളിലൂടെ ഇതിനോടകം വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് ആലപ്പുഴക്കാരികൂടിയായ മായ കിരൺ.

 

വെനീസ് ഫെസ്റ്റ് 2024 കുടുംബസംഗമത്തിൽ അമൃത ടീവി സൂപ്പർസ്റ്റാർ ഫസ്റ്റ് റണ്ണറപ്പ് ആയ പ്രദീഷ് ഗംഗാധരന്റെയും ഫ്ലവെർസ് ടീവി ടോപ്‌സിംഗർ സീസൺ 4 കണ്ടെസ്റ്റന്റ് ആയ അർജുൻ രാജിന്റെയും നേതൃത്വത്തിൽ ഗാനമേളയും, നിതിൻ രവീന്ദ്രന്റെ വയലിൻ ഫ്യുഷനും, ഹരിദാസ് മാവേലിക്കരയുടെ മിമിക്രിയും അരങ്ങേറി. കൂടാതെ മോഹിനിയാട്ടം, ഭാരതനാട്ട്യം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി. വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ ഏരിയ ജനറൽ സെക്രട്ടറി കെ കെ ബിജു സ്വാഗതം ആശംസിച്ച ചടങ്ങിൽ മനാമ ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിൽ അധ്യക്ഷനായിരുന്നു. രക്ഷാധികാരികളായ ഡോ: ചെറിയാൻ, കെ.ആർ നായർ, അനിൽ യു കെ, വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ആക്ടിങ് ജനറൽ സെക്രട്ടറി ജോഷി നെടുവേലിൽ, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ലേഡീസ് വിങ് കൺവീനർ രശ്മി അനൂപ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഏരിയ പ്രസിഡൻറ് സുരേഷ് പുത്തെൻവിളയിലും ഏരിയ സെക്രെട്ടറി കെ കെ ബിജുവും ചേർന്ന് മഖ്യ അഥിതി മായ കിരണിനെ പൊന്നാട അണിയിച്ചു. വോയ്‌സ് ഓഫ് ആലപ്പി മീഡിയ കൺവീനറും മനാമ ഏരിയ കോർഡിനേറ്ററുമായ ജഗദീഷ് ശിവൻ ഉപഹാരം നൽകി.

 

വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗം ഹരീഷ് മേനോനും വൈസ് പ്രസിഡൻറ് വിനയചന്ദ്രൻ നായരും പ്രോഗ്രാം നിയന്ത്രിച്ചു. അജു കോശി, വിഷ്ണു രമേശ്, റെജി രാഘവൻ, സോജി, ബിബിൻ, നിബു, ഷിബിൻ, ലിജേഷ് അലക്സ്, രതീഷ്, രാകേഷ് രാജപ്പൻ, സജു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. വെനീസ് ഫെസ്റ്റ് 2024 കുടുംബസംഗമം വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും മനാമ ഏരിയ ട്രഷറർ ലതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!