കേരള സോഷ്യൽ ആൻഡ്‌ കൾച്ചറൽ അസോസിയേഷൻ വനിത വിഭാഗം പ്രവർത്തനം ആരംഭിച്ചു

കേരള സോഷ്യൽ ആൻഡ്‌ കൾച്ചറൽ അസോസിയേഷൻ വനിത വിഭാഗം പ്രവർത്തനം ആരംഭിച്ചു. സുമിത്ര പ്രവീൺ കൺവീനർ ആയ കമ്മിറ്റിയിൽ നീതു സലീഷും, രമ സന്തോഷും ജോയിന്റ് കൺവീനർമാർ ആണ്. രാധ ശശിധരൻ, സുമ മനോഹർ, ലീബ രാജേഷ് എന്നിവർ ആണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.

സാമൂഹിക സാംസ്‌കാരിക ആദുരസേവനങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളും, കൂടാതെ തയ്യൽ ക്ലാസ്സ്‌, പ്രസംഗ കളരി, ലീഡർ ഷിപ്പ് ക്ലാസ്സുകളും ജൂൺ ആദ്യവാരത്തിൽ തുടങ്ങുന്നതാണെന്നു സുമിത്ര പ്രവീൺ അറിയിച്ചു. പ്രസിഡന്റ്‌ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഗോപകുമാർ, ജനറൽ സെക്രട്ടറി സതീഷ് നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.