മനാമ: ബഹ്റൈനിലെ പതിനഞ്ച് വർഷക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബിനു മലയിലിന് ചെറുവണ്ണൂർ കൂട്ടായ്മ യാത്രയയപ്പ് നൽകി. ഗുദൈബിയ കപ്പാലം ഹാളിൽ നടന്ന യാത്രയപ്പ് സംഗമത്തിൽ പ്രസിഡണ്ട് സത്യൻ തറവട്ടത്ത് ഉപഹാര സമർപ്പണം നടത്തി. ഭാരവാഹികളായ അബ്ദുറഷീദ് പുതിയെടുത്ത്, ഫൈസൽ പി.എം, വി.പി.കുഞ്ഞബ്ദുള്ള, പി.എം.ചന്ദ്രൻ, യൂസുഫ് കണ്ടീത്താഴ, എന്നിവർ സംബന്ധിച്ചു.