ഹാദിയ വിമന്‍സ് അക്കാഡമി ജി.സി. തലത്തില്‍ നടത്തിയ രണ്ടാം എഡിഷന്‍ ഫൈനല്‍ പരീക്ഷയില്‍ ബഹ്‌റൈനിലെ പഠിതാക്കള്‍ക്ക് മികച്ച വിജയം. ആറു ഗള്‍ഫ് രാജ്യങ്ങളിലായി നൂറുകണക്കിന് സ്റ്റഡി സെന്ററുകളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ആയിരക്കണക്കിന് വനിതകളാണ് ഫൈനല്‍ പരീക്ഷക്കിരുന്നത്. ഗള്‍ഫ് തലത്തില്‍ തന്നെ ഉയര്‍ന്ന മാര്‍ക്കോടെ ബഹ്‌റൈനിലെ ഹാദിയ പഠിതാക്കള്‍ വിജയം കരസ്ഥമാക്കി.
റഹ്മത്ത് ഫൈസല്‍ (റിഫ), സ്വാലിഹ ഉസ്മാന്‍(റിഫ), ഹാജറ ഷൗക്കത്ത് (ഹാജിയാത്), സജീറ മുഹമ്മദ്(ഹാജിയാത്), മുഹ്‌സിന ഷെനില്‍(ഈസാടൗണ്‍), തരാന ഷറിന്‍(മനാമ), റാസി ഉസ്മാന്‍ (സല്‍മാബാദ്),ഷീബ ുസ്ഥഫ(റാസുറുമാന്‍) എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും ഷാനിബ അന്‍വര്‍ (റിഫ), നഫീസ ഷംസുദ്ധീന്‍ (റിഫ). സുല്‍ഫത്ത് ഫൈസല്‍(റിഫ),ഹസീന ബഷീര്‍(റിഫ), റസിയ നജീം(ഹാജിയാത്)ഫാസില ശാനവാസ്(ഈസാടൗണ്‍), ആഷിദ ഫഹദ്(ഈസാടൗണ്‍), റുബീന ജുനൈദ്(മനാമ), വാഹിദ ഷുഹൈര്‍(മനാമ), വാഹിദ ഇബ്രാഹിം(മുഹറഖ്), ഷബീന മുജീബ്(ഹിദ്ദ്), ര്‍ഹാന മുര്‍ഷിദ്(അദ്‌ലിയ) എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. വിജയികളെ ഐ.സി.എഫ് നാഷണല്‍ കമ്മറ്റി അനുമോദിച്ചു.
പ്രവാസി സഹോദരികള്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. ഇസ് ലാമിക സംസ്‌കാരത്തിലൂന്നി നിന്നുള്ള വനിതാ ശാക്തീകരണം ലക്ഷ്യം വെച്ച് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ഹാദിയ വിമന്‍സ് അക്കാഡമിയില്‍ നിലവില്‍ എഴുന്നൂറോളം വനികള്‍ പഠിതാക്കളായുണ്ട്. വിശ്വാസം, വ്യക്തിത്വം, സംസ്‌കരണം തുടങ്ങീ മൂന്ന് തലവാചകങ്ങളിലധിഷ്ഠിതമായാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്ന ത്.