നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2024-03-11 at 2.02.41 PM

മനാമ: നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ 2023-2024 കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലും ആയി സഹകരിച്ചു കൊണ്ട് സോഹാൽ കൺസ്ട്രക്ഷൻ കമ്പനിയുടെ സൽമാബാദിൽ ഉള്ള ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നൂറിലധികം അംഗങ്ങൾ പ്രയോജനപ്പെടുത്തി.

പ്രസിഡൻറ് ദീപക് പ്രഭാകർ ന്റെ അധ്യക്ഷതയിൽകൂടിയ യോഗം സാമൂഹിക പ്രവർത്തകനായ Dr. ജോൺ പനക്കൽ ഉൽഘാടനം ചെയ്‌തു. ബോണി മുളപ്പാമ്പള്ളിൽ സ്വാഗതം പറഞ്ഞു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, നിറക്കൂട്ട് പ്രവാസി കൂട്ടായ്മ രക്ഷധികാരി സുമേഷ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി ഷാനവാസ്‌, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നിധിൻ, വിജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽവച്ച് അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള ഉപഹാരം രക്ഷാധികാരി ഗിരീഷ് കുമാർ ഉം സോഹാൽ കൺസ്ട്രക്ഷൻ കമ്പനിക്കുള്ള ഉപഹാരം പ്രസന്ന കുമാറും കൈമാറി. വൈസ് പ്രസിഡണ്ട് ജിനു. ജി നന്ദി പറഞ്ഞു. നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഭാരവാഹികളായ സനിൽ വള്ളികുന്നം, ലിബിൻ സാമുവൽ, വിനോദ് ജോൺ, സിസിലി വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!