മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (BKSF) സേവനക്കൂട്ടായ്മയുടെ ആവശ്യമുള്ളവർക്ക് ഭക്ഷണ സഹായം നൽകുന്ന പദ്ധതിയായ റമദാൻ കിറ്റ് വിതരണം ആരംഭിച്ചു. ഈ പദ്ധതിയിലൂടെ, ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വദേശി-വിദേശി വ്യക്തികൾക്ക് ഭക്ഷണ കിറ്റുകൾ നൽകും.
ബി.കെ.എസ്.എഫ് സന്നദ്ധപ്രവർത്തകർ രാജ്യത്തിന്റെ വിവിധ മേഖലകളിൽ കിറ്റ് വിതരണം ആരംഭിച്ചു. യഥാർത്ഥത്തിൽ ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് രഹസ്യമായി ഭക്ഷണ കിറ്റ് എത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.
ആയിരക്കണക്കിന് നിർധനർക്ക് വലിയ ആശ്വാസമായി കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച ഈ പദ്ധതി വളരെ പ്രശംസ നേടിയിരുന്നു. കഴിഞ്ഞ ദിസവം ബി.കെ.എസ്.എഫ് അദ്ലിയ ഫുഡ് സ്റ്റോറിൽ നടന്ന വിതരണോൽഘാടന ചടങ്ങിൽ ബഷീർ അമ്പലായി, നെജീബ് കടലായി, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ലത്തീഫ് മരക്കാട്ട്, മനോജ് വടകര, കാസിം പാടത്തകായിൽ, സെലീം മമ്പ്ര, നെജീബ് കണ്ണൂർ എന്നീ സേവന ടീം അംഗങ്ങൾ പങ്കെടുത്തു. ആദ്യ ഭക്ഷണ കിറ്റ് ഒരു ബംഗ്ലാദേശ് പൗരന് കൈമാറി.
ആവശ്യമുള്ളവർക്ക് +973 3961 4255, +973 3304 0446 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം