മനാമ: മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഹമദ് ടൗൺ സമസ്തയും, KMCC യും സംയുക്തമായി റമദാൻ ഒന്നു മുതൽ 30 വരെ ദിവസവും 200ലേറെ ആളുകൾക്ക് നോമ്പു തുറക്കാനുള്ള സൗകര്യം ഒരുക്കുന്നു.
ഹമദ് ടൗണിലെ സാധാരണക്കാരായ ആളുകൾക്ക് ഈ സമൂഹ നോമ്പുതുറ വലിയ സൗകര്യമാണ്.
സമസ്ത ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡൻറ് നൗഷാദ് SK ചെയർമാനും KMCC ഹമദ് ടൗൺ പ്രസിഡൻ്റ് അബൂബക്കർ പാറക്കടവ് കൺവീനറും മൊയ്തു ഹാജി കുരുട്ടി സിംസിം ട്രഷറുമായ കമ്മിറ്റിയാണ് മേൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.