മനാമ: സമസ്ത ബഹ്റൈ ൻ്റെ പോഷക ഘടകമായ ബഹ്റൈൻ എസ്. കെ.എസ് എസ് എഫ് 2024-2026 വർഷത്തിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് ശഹീം ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച കൗൺസിൽ മീറ്റിൽ ഹാഫിള് ശറഫുദ്ദീൻ മൗലവി ഖുർആൻ പാരായണം നടത്തി.
ഇസ്മായിൽ വേളം അദ്ധ്യക്ഷത വഹിച്ച മീറ്റ് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സജീർ പന്തക്കൽ വാർഷിക പ്രവർത്തന റിപ്പോർട്ടും അബ്ദുൽ മജീദ് ചോലക്കോട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി. കെ. കുഞ്ഞിമുഹമ്മദ് ഹാജി പ്രിസൈഡിംഗ് ഓഫീസറായി കൗൺസിൽ മീറ്റ് നിയന്ത്രിച്ചു.
2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികൾ:
അലി ഫൈസി (പ്രസിഡൻ്റ്)
നവാസ് കുണ്ടറ (ജന:സെക്രട്ടറി),
ഉമൈർ വടകര (ട്രഷറർ),
പി. ബി. മുഹമ്മദ് കരുവൻതിരുത്തി (ഓർഗനൈസിംഗ് സെക്രട്ടറി)
വൈസ് പ്രസിഡൻ്റുമാരയി
അബ്ദുൽ മജീദ് ചോലക്കോട് ,സജീർ പന്തക്കൽ ,നിഷാൻ ബാഖവി, മുഹമ്മദ് മാസ്റ്റർ
ജോ: സെക്രട്ടറിമാരായി അഹമദ് മുനീർ, റാഷിദ് കക്കട്ട്, ശാജഹാൻ കടലായി, അസ്‌ലം ജിദാലി
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ് സാഹിബ്, ട്രഷറർ എസ്. കെ. നൗഷാദ്, വൈസ് പ്രസിഡൻ്റുമാരായ സയ്യിദ് യാസർ ജിഫ്‌രി തങ്ങൾ, ഹാഫിദ് ശറഫുദ്ദീൻ മൗലവി, എന്നിവർ ആശംസകൾ നേർന്നു. നവാസ് കുണ്ടറ സ്വാഗതവും, പി. ബി. മുഹമ്മദ് കരുവൻതിരുത്തി നന്ദിയും പറഞ്ഞു.