മനാമ: ബഹ്റൈൻ പ്രതിഭ പ്രസംഗവേദിയുടെ പ്രതിമാസ പരിപാടികളുടെ ഉത്ഘാടനം, സഞ്ചാരിയും, സാംസ്ക്കാരിക പ്രവർത്തകനുമായ സജി മാർക്കോസ് മുഖ്യ പ്രഭാഷണം നടത്തി നിർവ്വഹിച്ചു.
പ്രസംഗ വേദി കൺവീനർ അനീഷ് ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ, ജോയ് വെട്ടിയാടാൻ, ലിവിൻ കുമാർ, ദുർഗ കാശിനാഥൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രസംഗ മത്സരത്തിൽ ശ്രീജദാസ് ഒന്നാം സ്ഥാനവും, മുജീബ്, ഫിന്നി എബ്രഹാം എന്നിവർ രണ്ടും മുന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. അനീഷ് നിർമലൻ, അനു.ബി.കുറുപ്പ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു. എ.സി. രാജീവൻ നന്ദി പ്രകടിപ്പിച്ചു.