മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ ചെറുവണ്ണൂർ മഹല്ല് പ്രസിഡണ്ട് പി.കെ. മൊയ്തീൻ മാസ്റ്റർക്ക് ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപ്പോർട്ടിൽ സ്വീകരണം നൽകി.
ചെറുവണ്ണൂർ മഹല്ല് ബഹ്റൈൻ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ ചെറുവണ്ണൂർ, എ. ടി..കെ. റഷീദ്, അബ്ദുൾ റഷീദ് പി, ഫൈസൽ പി. എം, അസ്ലം പുതിയെടുത്ത് , ഷരീഫ് സി.എം.സി എന്നിവർ നേതൃത്വം നൽകി.