മനാമ: ബഹ്റൈൻ കേരളീയ സമാജം 2024- 26 പ്രവർത്തന വർഷത്തെ ഭരണ സമതി ചുമതലയേറ്റു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ നിലവിലുള്ള ഭരണസമിതി അംഗങ്ങളിൽ നിന്നും പുതിയ അംഗങ്ങൾ ഭാരവാഹിത്വം സ്വീകരിച്ചു. സമാജം അംഗങ്ങളും പ്രവർത്തകരുമടക്കം നിരവധിപേർ സന്നിഹിതരായിരുന്നു.
വെള്ളിയാഴ്ച നടന്ന വാർഷിക ജനറൽബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പി വി രാധാകൃഷ്ണപിള്ള( പ്രസിഡന്റ്), ദിലീഷ് കുമാർ( വൈസ് പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി) , മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ) , റിയാസ് (എന്റർടൈൻമെന്റ് സെക്രട്ടറി),, വിനോദ് അളിയത്ത് (മെമ്പർഷിപ് സെക്രട്ടറി) വിനയചന്ദ്രൻ ആർ നായർ (സാഹിത്യ വിഭാഗ സെക്രട്ടറി, നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി) , വിനോദ്.പി ജോൺ (ലൈബ്രേറിയൻ),പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ). എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ പുതിയ ഭരണസമിതിയുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 22 വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായ അഡ്വ.ജയശങ്കർ അതിഥിയായി പങ്കെടുക്കും.