വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ എൺപതിൽപരം ആളുകൾ പങ്കെടുത്തു. ക്യാമ്പിന്റെ ഉൽഘാടനം ഐ സി ആർ എഫ് ചെയർമാനും, സാമൂഹിക പ്രവർത്തകനുമായ ഡോക്ട്ർ ബാബു രാമചന്ദ്രൻ നിർവഹിച്ചു. ബഹ്‌റൈനിലെ ആതുര സേവന രംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും വോയ്‌സ് ഓഫ് ആലപ്പി നൽകുന്ന നിസ്വാർത്ഥമായ പ്രവർത്തങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഗുദൈബിയ ഏരിയ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡൻറ് ശ്രീരാജ് രാജു അധ്യക്ഷനായി. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രെട്ടറി ധനേഷ് മുരളി, വൈസ് പ്രെസിഡന്റുമാരായ വിനയചന്ദ്രൻ നായർ, അനസ് റഹിം, ലേഡീസ് വിങ് കോർഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു. ഗുദേബിയ ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ കൃത്യമായ ദീർഘവീക്ഷണവും, കഠിനാധ്വാനവും കൊണ്ട് തന്നെ ക്യാമ്പ് ഒരു വൻവിജയം ആയിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഏരിയ കോർഡിനേറ്റർ സനിൽ വള്ളികുന്നം നന്ദി അറിയിച്ചു.
ഏരിയ ട്രെഷറർ സുമേഷ് കുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരിദാസ് മാവേലിക്കര, സോണി ജോസഫ്, രമേശ് രാമകൃഷ്ണൻ, രാജേഷ് രാമചന്ദ്രൻ, അരുൺ രവീന്ദ്രകുറുപ്പ്, രഞ്ജിത് ചെന്നിത്തല എന്നിവർ ക്യാംപിനു നേതൃത്വം നൽകി. ഒന്നാം വർഷം ആഘോഷിക്കുന്ന വോയ്‌സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയാകമ്മിറ്റികൾ ചേർന്ന് നിരവധി മെഡിക്കൽ ക്യാമ്പുകളും രക്തദാന ക്യാമ്പുകളും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.