മനാമ : ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ ആയിരങ്ങൾ പങ്കെടുത്തു. റമദാൻ നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച നടന്ന ഇഫ്താർ വിരുന്നിൽ ബഹ്‌റൈനിലെ സാമൂഹ്യ – സാംസ്കാരിക രംഗത്തെയും വിവിധ മത – സമുദായിക നേതാക്കളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസി യുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ പി ശ്രീകുമാർ ഉത്ഘാടനം ചെയ്തു.പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ഇബ്രാഹിം അദ്ഹം സ്വാഗതം ആശംസിച്ചു, ബഹ്‌റൈൻ സമസ്ത പ്രസിഡന്റ് ജനാബ് ഫഖ്‌റുദിൻ തങ്ങൾ റമദാൻ സന്ദേശം നൽകി. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ കൂറീലോസ്, കൊച്ചു ഗുരുവായൂർ ക്ഷേത്രത്തിലെ മുഖ്യ പൂജാരി പ്രദീഷ് വാസുദേവൻ എന്നിവർ ആത്മീയ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി.
ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കെ എം സി സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം,ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ഷമീം കെ. സി, ജീസൺ ജോർജ്, പ്രദീപ് പി കെ, സുനിൽ ചെറിയാൻ, ജേക്കബ് തേക്ക് തോട്, ഒഐസിസി വൈസ് പ്രസിഡന്റ് മാരായ സുമേഷ് ആനേരി, ഗിരീഷ് കാളിയത്ത്, ചെമ്പൻ ജലാൽ, വിഷ്ണു കലഞ്ഞൂർ, അഡ്വ. ഷാജി സാമൂവൽ, ജവാദ് വക്കം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ജെയിംസ് കുര്യൻ, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ എന്നിവർ ആശംസപ്രസംഗം നടത്തി.
വളന്റിയർ കമ്മറ്റി കൺവീനർമാരായ അൻസൽ കൊച്ചൂടി,ജാലിസ് കെ കെ,ശ്രീജിത്ത് പാനായി,റോബിൻ എബ്രഹാം,ബിപിൻ മാടത്തെത്ത്, സുരേഷ് മണ്ടോടി, സിബി അടൂർ,ഒഐസിസി നേതാക്കളായ നെൽസൺ വർഗീസ്, രജിത് മൊട്ടപ്പാറ,സൈഫിൽ മീരാൻ,രഞ്ജൻ കേച്ചേരി, ജോൺസൻ കല്ലുവിളയിൽ,ജോണി ജോസഫ്, ബിജു മത്തായി, റോബി തിരുവല്ല, വിനോദ് ദാനിയേൽ,ജോയ് ചുനക്കര, ദാനിയേൽ തണ്ണിതോട്,സന്തോഷ് നായർ, ജോജി ജോസഫ് കൊട്ടിയം,അലക്സ് മഠത്തിൽ,മോഹൻ കുമാർ നൂറനാട്,സിജു പുന്നവേലി,ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ,ചന്ദ്രൻ വളയം,മുനീർ യൂ വി,ഷാജി പൊഴിയൂർ, വില്യം ജോൺ, ബൈജു ചെന്നിത്തല, ഷിബു ബഷീർ, ജോയ് എം ഡി, രഞ്ജിത്ത് പടിക്കൽ, നിജിൽ രമേശ്, ആക്കിഫ് നൂറ, ഷീജ നടരാജൻ, ബ്രയിറ്റ് രാജൻ എന്നിവർ നേതൃത്വം നൽകി.
 
								 
															 
															 
															 
															 
															








