50 പേർക്ക് സൗജന്യ ഉംറ യാത്രക്ക് അവസരമൊരുക്കി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ

മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മയുടെ “റമളാൻ സൗജന്യ കാരുണ്യവർഷം” പദ്ധതിയുടെ ഭാഗമായി ഇതുവരെ ഉംറ നിർവഹിക്കാൻ കഴിയാത്ത, സ്വപ്നസാഫല്യത്തിന് തികച്ചും അർഹരായ 50 ഓളം ആളുകൾ പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കുന്നതിനായി ബഹ്റൈനിൽ നിന്ന് പരിശുദ്ധ മക്കയിലേക്ക് യാത്രയായി.

ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മയുടെ ആഭ്യമുഖ്യത്തിൽ ഫസൽ ഉൽ ഹഖ് ൻറെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. അദ്ലിയ ജുമാ മസ്ജിദിൽ നിന്നാണ് യാത്രാ സംഘം പുറപ്പെട്ടത്.

ദൈവത്തിൻ്റെ വലിയ പുണ്യമായ ഉംറ സാഫല്യം ലഭിക്കുന്ന തരത്തിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഉംറ നിർവഹിക്കുവാനും യാതൊരു പ്രയാസവും കൂടാതെ തിരിച്ചെത്തുവാനും വേണ്ടിയുള്ള പ്രാർത്ഥനയും യാത്രയപ്പിൽ നടത്തി. സുമനസുകളായവരുടെ വലിയ മനസ്സാണ് ഇതിനു വേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയത്. എല്ലാവർക്കും ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ പ്രത്യേകം പ്രാർത്ഥനയും കടപ്പാടും തീർത്ഥാടകരോടൊപ്പം അർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!