വയനാട്: റെക്കോര്‍ഡ് ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വിജയത്തോട് അടുക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ ഇന്നേവരെ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് രാഹുൽ മുന്നേറുന്നത്. പോള്‍ ചെയ്ത വോട്ടുകളില്‍ പാതിയും എണ്ണിക്കഴിഞ്ഞപ്പോൾ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. 3,03,512 വോട്ടിന്റെ ലീഡാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.