ബിഡികെ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു

മനാമ: രക്തദാനത്തിലൂടെ മാനവമൈത്രി സന്ദേശം നൽകിവരുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ രക്തദാതാക്കൾക്കും, രക്തദാനത്തിന് ബിഡികെയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവർക്കുമായി ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു.

ഫ്രണ്ട്‌സ്‌ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൾഹഖ് ഇഫ്താർ സന്ദേശം നൽകി. ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, ട്രെഷറർ അശോക് മാത്യു, ഒഐസിസി വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് നിസാർ കൊല്ലം, സിജി കോർഡിനേറ്റർ ഷിബു പത്തനംതിട്ട, നിയാർക്ക്‌ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, ബഹ്‌റൈൻ മലയാളി സെയിൽസ് ടീം ഭാരവാഹി സിജു കുമാർ എന്നിവർ സംസാരിച്ചു. ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ കെസിഎയിൽ നടന്ന സ്നേഹ സംഗമത്തിന് ജനറൽ സെക്രട്ടറി റോജി ജോൺ സ്വാഗതവും ഇഫ്താർ കൺവീനർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

ഡോ: ഫാത്തിമ ജലീൽ, ഡോ: അബ്ദുൽ ജലീൽ മണക്കാട്ട്, ജോളി ജോസഫ്, സാമൂഹിക സംഘടനാ പ്രവർത്തകരായ സുബൈർ കണ്ണൂർ, അസീൽ അബ്ദുൾറഹ്മാൻ, നൗഷാദ് മഞ്ഞപ്പാറ, മനു മാത്യു എബ്രഹാം, ഗിരീഷ് കാളിയത്ത്, ജോണി താമരശ്ശേരി, രാജീവ് വെള്ളിക്കോത്ത്, ദിലീപ് കുമാർ, നൗഷാദ് പൂന്നൂർ, ദീപക്ക്, ജമാൽ കുറ്റിക്കാട്ടിൽ, അൻസാർ മൊയ്‌ദീൻ, ഉമർ മുക്താർ, കാസിം പാടത്തകയിൽ എന്നിവർ സംബന്ധിച്ചു. ബിഡികെ ബഹ്‌റൈൻ വൈസ് പ്രസിഡണ്ട് സിജോ ജോസ്, ക്യാമ്പ് കോർഡിനേറ്റർ ജിബിൻ ജോയി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, ഗിരീഷ് കെ. വി, സുനിൽ മനവളപ്പിൽ, നിതിൻ ശ്രീനിവാസ്, സെന്തിൽ കുമാർ, ഗിരീഷ് പിള്ള, രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ്, ധന്യ വിനയൻ, വിനീത വിജയൻ, ശ്രീജ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!