മനാമ: ബഹ്റൈനിലെ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരള’ത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ പതിനൊട്ടാം ലോക്സഭയിലെക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് -2024 എൽ. ഡി. എഫ് കൺവൻഷൻ ബി.എം. സി ഹാളിൽ പ്രൗഢ ഗംഭീരമായി നടന്നു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയ ചിത്രം വരച്ച് കാണിച്ച മേന്മയേറിയ പ്രസംഗത്തിൽ നാനൂറ് സീറ്റ് നേടി അധികാരത്തിൽ വരുമെന്നും അതിൽ 3 സീറ്റ് കേരളത്തിൽ നിന്നുമാണെന്ന അതിരുകടന്ന ബി.ജെ.പി.യുടെ അതിരു കടന്ന പ്രസ്താവന വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്. ഡൽഹിയിലും പഞ്ചാബിലും. ഹരിയാനയിലും, രാജസ്ഥാനിലും ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുന്നവരുടെ ജനാധിപത്യത്തോടുള്ള ഭയം നിറഞ്ഞ വെല്ലുവിളിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ അറസ്റ്റ് എന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. തുടർന്ന് സംസാരിച്ച വിവിധ കക്ഷി നേതാക്കൾ ഇന്ത്യയുടെ ഭരണഘടന നിലനിൽക്കേണ്ടുന്നതിൻ്റെയും. ഇന്ത്യൻ ജനാധിപത്യം ശക്തി പ്രാപിക്കേണ്ടതിൻ്റെയും ആവശ്യകത എടുത്തു പറയുകയുണ്ടായി.
ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ഇടതുപക്ഷ കൂട്ടായ്മ ജോ: കൺവീനർ ഷാജി മൂതല സ്വാഗതം ആശംസിച്ചു. കൺവെൻഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ബഹ്റൈൻ ചാപ്റ്റർ കൺവീനർ സുബൈർ കണ്ണൂർ അദ്ധ്യക്ഷനായി. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരളസഭ അംഗം സി.വി നാരായണൻ, നവ കേരള സെക്രട്ടറി സുഹൈൽ, പി.പി.എഫ് പ്രസിഡണ്ട് ഇ.എ. സലീം, പ്രതിഭ ജനൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനുമണ്ണിൽ, ഇടതുപക്ഷ കൂട്ടായമ അംഗം കെ.ടി. സലീം, ഐ.എൻ.എൽ ബഹ്റൈൻ ഘടക കൺവീനർ മൊയ്തീൻകുട്ടി പുളിക്കൽ, പ്രവാസി കേരള സംഘം വടകര എരിയ കമ്മിറ്റി അംഗം ശശി, ഐ.എൻ.എൽ.സി. ബഹ്റൈൻ കൺവീനർ ഫൈസൽ. എഫ്.എം. പ്രതിഭ വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ , മനോജ് വടകര ജനത കൾച്ചറൽ ഓർഗനൈസേഷൻ,എസ് വി ബഷീർ എന്നിവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഇരുപത് ലോകസഭാ മണ്ഡലങ്ങളുടെ കൺവൻഷനുകളും വിജയിപ്പിക്കുന്നതിനും മതനിരപേക്ഷത നിലനിൽക്കേണ്ടുന്നതി ൻ്റെ പ്രസക്തി ഊന്നി പറഞ്ഞ് കൊണ്ടുള്ള സന്ദേശം ഓരോ മലയാളികളിലെത്തിക്കാ നും, ഉറ്റവരുടെയും, സുഹൃത്തുക്കളുടെയും, അയൽപക്കക്കാരുടെയും വോട്ടുകൾ ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾക്ക് ലഭിക്കാൻ ആവശ്യമായ ഏകോപനം നടത്താനും കൺവെൻഷൻ പ്രവാസികളോട് ആഹ്വാനം ചെയ്തു.