തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ യുഡിഎഫ് തരംഗം. യുഡിഎഫ് സ്ഥാനാർഥികൾ പലരും ഒരു ലക്ഷത്തിന് മുകളിൽ ലീഡ് സ്ഥാപിച്ച് മുന്നേറുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 3.6 ലക്ഷം കടന്നു. എൽ ഡി എഫിന് ആലപ്പുഴ സ്ഥാനാർഥി അഡ്വ.എ എം ആരിഫിൽ മാത്രമാണ് പ്രതീക്ഷ.
പ്രളയക്കെടുതി നേരിട്ട പത്തനംതിട്ടയിലും ഇടുക്കിയിലും ചാലക്കുടിയിലും എൽഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടുന്നത്. അതേ സമയം എൽഡിഎഫ് ഏറെ പ്രതീക്ഷ വച്ച പാലക്കാട് ഏവരേയും ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ തുടക്കം മുതൽ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ലീഡ് നിലയിൽ ബിജെപി പ്രതീക്ഷ വച്ച പത്തനംതിട്ടയിൽ സുരേന്ദ്രൻ ഈ ഘട്ടത്തിൽ മൂന്നാം സ്ഥാനത്താണ്.