ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജയത്തിലേക്ക് കുതിക്കുമ്പോൾ ട്വീറ്ററിലൂടെ ആഹ്ലാദം പങ്കുവെച്ച് മോദി. ഇന്ത്യ വീണ്ടും ജയിച്ചു എന്ന് ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്ലാദം പങ്കുവെച്ചത്.
നമ്മള്‍ ഒരുമിച്ച് വളര്‍ന്നു, നമ്മള്‍ ഒരുമിച്ച് പുരോഗതി കൈവരിച്ചു, ഇനി നമ്മള്‍ ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തും. ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു- എന്നായിരുന്നു മോദിയുടെ ട്വീറ്റ്. തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തിലേറുന്നതിന്റെ ആഹ്ലാദമാണ് അദ്ദേഹം ട്വീറ്ററിലൂടെ ജനങ്ങളുമായി പങ്കുവെച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുമായിട്ടാണ് മോദി ഭരണത്തിലേക്ക് നീങ്ങുകയാണ്.