ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറൈറ്റ് ഓഫ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിതരണം ചെയ്യുന്ന ഇഫ്ത്താർ കിറ്റുകൾ കാപിറ്റൽ ഗവർണറൈറ്റ് ഡയരക്ടർ യൂസഫ് ലോറിയിൽ നിന്ന് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ഏറ്റുവാങ്ങി.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഇഫ്ത്താർ ടെൻ്റിൽ കൂടി വഴിയാത്രക്കാർക്ക് നോമ്പ് തുറ കിറ്റുകൾ വിതരണം ചെയ്തു. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ് വികെ കുഞ്ഞഹമ്മദ് ഹാജി വിതരണം ഉദ്ഘാടനം ചെയ്തു.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് ചോലക്കോട് ഓർഗനൈസി സെക്രട്ടറി മോനു മുഹമ്മദ് ജോയിൻ സെക്രട്ടറിമാരായ മുഹമ്മദ് മാഷ് റാഷിദ് കാക്കട്ടിൽ,ഉമ്മുൽ ഹസ്സം ഏരിയ കൺവീനർ അനസ്,ഷുഹൈബ്
മനാമ ഏരിയ വീഖായ കൺവീനർ ഷബീർ,റാഷിദ് ,താജുദ്ദീൻ ,റഹീം നടുക്കണ്ടി, മുഹമ്മദ് വേളം, നിയാസ്,മീഡിയ വിങ്ങ് കൺവീനർ ജസീർ വാരം എന്നിവർ വിതരണത്തിന് നേതൃത്വം നൽകി