bahrainvartha-official-logo
Search
Close this search box.

ഇൻഡക്സ് ബഹ്‌റൈൻ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരണവും വിതരണവും ഈ വർഷവും

index bahrain

മനാമ: ഇൻഡക്സ് ബഹ്‌റൈൻ മുൻകാലങ്ങളിൽ വളരെ കാര്യക്ഷമമായി ചെയ്തു വന്നിരുന്ന ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും ശേഖരിച്ച് അവ ആവശ്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്തു വന്നിരുന്ന പദ്ധതി ഈ വർഷവും ചെയ്യ്തുവരുന്നു. ബഹ്‌റൈനിലെ വിവിധ സംഘടനാ ആസ്ഥാനങ്ങളിൽ ബോക്സുകൾ വെച്ച് പുസ്തകങ്ങൾ ശേഖരിച്ചിരുന്ന രീതിയിൽ മാറ്റം വരുത്തിയാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്.

 

കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി പുസ്തകങ്ങൾ ആവശ്യമുള്ളവരും നൽകുവാൻ താല്പര്യമുള്ളവരും രെജിസ്റ്റർ ചെയ്യുകയും രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി കൈമാറ്റം ചെയ്യുന്ന രീതിയാണ് ഈവർഷം ആവിഷ്കരിച്ചിരിക്കുന്നത്. അതിനും കഴിയാത്ത രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ ലഭിക്കുന്നതിനനുസരിച് എത്തിച്ചു നൽകുവാനും ശ്രമിക്കുന്നതായിരിക്കും എന്ന് ഇന്ഡക്സ് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ പറഞ്ഞു.

https://forms.gle/vZiVi5qDQSdFt8a68

ഇന്ഡക്സ് ബഹ്‌റൈൻ ആവിഷ്ക്കരിച്ചു വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതി ഇന്ന് നിരവധി സംഘടനകളും സ്‌കൂൾ രക്ഷിതാക്കൾ ഒരുമിച്ചുള്ള വാട്സപ്പ് കൂട്ടായ്മകളും ഏറ്റെടുത്ത് ചെയ്തുവരുന്നു എന്ന് കാണുന്നതിൽ സന്തോഷമുണ്ട്. പഴയ പുസ്തകൾ ഉപയോഗിക്കുന്നതിലൂടെ പുസ്തകങ്ങൾ ഉണ്ടാക്കുവാൻ മരങ്ങൾ ആവശ്യമാണെന്നും അവ നശിപ്പിക്കപ്പെട്ടാൽ നമ്മുടെ പ്രകൃതിയെ ദോഷകരമായി ബാധിക്കും എന്നുമുള്ള സാമൂഹ്യ ബോധം കുട്ടികൾ ഉണർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ടായിരുന്നു ഇന്ഡക്സ് ബഹ്‌റൈൻ ഇങ്ങിനെയൊരു പദ്ധതി വിഭാവനം ചെയ്യുമ്പോൾ. പരസ്പരം ബന്ധപ്പെട്ട് പുസ്തകങ്ങൾ കൈമാറുവാൻ രക്ഷിതാക്കൾ കൂടുതൽ താല്പര്യം കാണിക്കുകയും ചെയ്യുന്നു എന്നതിനാൽ കൂടിയാണ് ഈ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് കാലത്ത് ഇത്തരത്തിൽ വളരെ വിജയകരമായി പദ്ധതി നടപ്പിലാക്കിയിരുന്നു.

സംശയ നിവാരണത്തിനായി ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള 39888367 നവീൻ നമ്പ്യാർ 39257781
തിരുപ്പതി 36754440 അജി ഭാസി 33170089 , അനീഷ് വർഗ്ഗീസ് 39899300 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. indexbhn@gmail.com എന്ന ഇമെയിൽ വഴിയും സംഘടനയെ ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!