മനാമ: ഐ സി എഫ് മനാമ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ സി എഫ് ഓഡിറ്റോറിയത്തിൽ റമളാൻ 1 മുതൽ ആരംഭിച്ച ഇഫ്താർ സംഗമത്തിൽ ഇരുന്നൂറ്റി അമ്പതിൽ അതികം പേർ നോമ്പ് തുറക്കാൻ ദിനേനെ എത്തുന്നു. മനാ മായിലെയും പരിസരത്തെയും കച്ചവടക്കാരുടെയും സുമനസ്സുകളായ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെയും സഹകരണത്തോടെയാണ് ഇഫ്താർ ഒരുക്കിയത്.
അഷ്‌റഫ് രാമത് ചെയർമാനും ഷംസു മാമ്പ കൺവീനറുമായ സമിതിയാണ് മുപ്പത് ദിവസത്തെയും ഇഫ്താറിന് മേൽനോട്ടം വഹിക്കുന്നത്. താത്കാലികമായി ഒരു ഫ്ലാറ്റ് വാടകക്കെടുത്തു കൊണ്ട് ജനകീയമായി അടുക്കളയൊരുക്കി പ്രവർത്തകർ കൂട്ടമായി ഇഫ്തറിനാവശ്യമായ ഭക്ഷണമൊരുക്കുന്നു വെന്നതാണ് ഈ വർഷത്തെ ഐ സി എഫ് ഇഫ്താറിന്റെ പ്രത്യേകത. മഗ്‌രിബ് നിസ്കാരവും പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷമാണ് എല്ലാവരും പിരിഞ്ഞു പോകുന്നത്.
ഷാനവാസ് മദനിയുടെ നേതൃത്വത്തിൽ നോമ്പ് തുറക്കാനെത്തുന്നവർക്ക് പത്തു മിനുട്ട് സാരോപദേശം നൽകും. സൂഖിലെ കച്ചവടക്കാരുടെ സൗകര്യം പരിഗണിച്ച് എല്ലാ ദിവസവും രാത്രി 10.30ന് തറാവീഹ് നിസ്കാരം നടക്കും. ഇഫ്താർ സംഗമത്തിന് ഐ സി എഫ് മനാമ സെൻട്രൽ, സൂഖ് യൂണിറ്റ് നേതാക്കളായ റഹീം സഖാഫി, അസീസ് ചെറുമ്പ, ഹനീഫ കളത്തൂർ, ഷഫീഖ് പൂക്കയിൽ, ബഷീർ ഷൊർണൂർ, അബ്ദുള്ള കുറ്റൂർ, ജാഫർ കൊല്ലങ്കോട്, അസീസ് വൈക്കടവ്, ഹമീദ് പള്ളപ്പാടി, ഫാഹിസ് പള്ളിക്കൽ ബസാർ, റാഷിദ് കാസർകോട് എന്നിവർ നേതൃത്വം നൽകി വരുന്നു.