മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം (VOT) 2024 മാർച്ച് 29 ന് ട്യൂബ്ലി ഫാത്തിമ കാനൂ ഹാളിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ മജ്‌ലിസ് 2024 വൻ വിജയമായി. തിരുവനന്തപുരത്തിന്റെ രുചിയും സംസ്കാരവും ഓർമ്മിപ്പിക്കുന്ന ഈ ഇഫ്താർ സംഗമത്തിൽ 1400 ൽ അധികം പേർ പങ്കെടുത്തു.
VOT പ്രസിഡന്റ് സിബി കുര്യന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കോൺസുലർ രവി സിംഗ്, കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണൻ പിള്ള, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ബഹ്‌റൈൻ പ്രവാസി വെൽഫയർ പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ, കോഴിക്കോട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് ഫൗണ്ടർ സെയ്യെദ് ഹനീഫ്, 4 pm ചീഫ് എഡിറ്റർ പ്രദീപ് പുറവങ്കര, ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ജവാദ് വക്കം, സാമൂഹിക പ്രവർത്തകരായ അൻവർ നിലമ്പൂർ, നൈന മുഹമ്മദ് ഷാഫി, ദീപക് തണൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
VOT സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സുമയ്യ സിബിൻ ഇഫ്താർ സന്ദേശം നൽകി. ഇഫ്താർ മജ്‌ലിസ് 2024 കമ്മറ്റി കൺവീനർ മുനീർ, കോർഡിനേറ്റർ സിനോജ്, എക്സിക്യൂട്ടീവ് കമ്മറ്റി, ലേഡീസ് വിംഗ് എന്നിവർ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു. പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.