മനാമ: ബഹ്റൈൻ തിരുർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സെല്ലഖ് ദാർകുലിബ് ടെന്റ് വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് അഷ്റഫ് കുന്നത്ത് പറമ്പിൽസാഹിബിന്റെ അദ്ധ്യക്ഷതയിൽ റഫീഖ് ഫൈസി റമദാൻ സന്ദേശവും ഹുസൈൻ മുസ്ല്യാർ കൊടുവള്ളി പ്രാർത്ഥനയും നടത്തി.
തുഞ്ചന്റേയും വാഗൺ ട്രാജഡിയുടേയും ചരിത്രമുറങ്ങുന്ന തിരുർക്കാർക്ക് ഈ പരിപാടി മതമൈത്രിയുടെയും സൗഹാർദ്ദത്തിന്റേയും വേദിയായി. കൂടാതെ 2024 – 25 വർഷത്തേക്കുള്ള പുതിയ പദ്ധതികൾ അവതരിപ്പിച്ചു. സെക്രടറി പി.മുജീബ് റഹ്മാൻ സ്വാഗതവും അനൂപ് റഹ്മാൻ നന്ദി പറഞ്ഞു. പരിപാടിക്ക് വാഹിദ് ബിയ്യാത്തൽ, ഷമീർ പൊട്ടച്ചോല, അഷ്റഫ് പൂക്കയിൽ, ഇബ്രാഹിം(കുഞ്ഞാവ) സാഹിബ്, ഇസ്മായിൽ,റമീസ്, നജ്മുദ്ധിൻ, ശെരീഫ്, സതീശൻ, മമ്മുക്കുട്ടി, റഹിം അഷ്റഫ് ബാബു ഇബ്രാഹീം സാഹിബ്, താജുദ്ധീൻ എന്നിവർ നേതൃത്വം നൽകി.