എറണാകുളം മണ്ഡലത്തിൽ യുവനേതാവ് ഹൈബി ഈഡന്‍ വിജയിച്ചു

എറണാകുളം: യുവനേതാവ് ഹൈബി ഈഡന്‍ എറണാകുളം മണ്ഡലത്തിൽ നിന്ന് 1,69,153 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ.വി.തോമസിന് പകരക്കാരനായി യുവനേതാവ് ഹൈബി ഈഡന്‍ എത്തിയത് ആവേശത്തോടെ എറണാകുളം സ്വീകരിച്ചതെന്നതിന്റെ തെളിവാണ് ഈ വിജയം. ബി.ജെ.പിയുടെ അൽ‌ഫോൻസ് കണ്ണന്താനവും, ഇടതുപക്ഷത്തിന്റെ പി.രാജീവും ആയിരുന്നു മുഖ്യ എതിരാളികൾ. വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപമെത്തിയ ഹൈബിയെ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു.