മനാമ: വ്യാപാര രംഗത്തെ പ്രമുഖ സംഘടനയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്.) 2024 ലെ റമളാൻ മാസത്തിൽ നടത്തിവരുന്ന തൊഴിലാളികൾക്കുള്ള ഇഫ്താർ കിറ്റ് വിതരണം ഏപ്രിൽ 5 വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് സമാപിക്കും.
താഴ്ന്ന വരുമാനത്തിലുള്ള തൊഴിലാളികൾക്ക് ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പുണ്യ പ്രവർത്തനത്തിൽ നിരവധി നന്മയുള്ള സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്. വർഷങ്ങളായി ബി.എം.ബി.എഫ്. നടത്തിവരുന്ന ഈ പുണ്യ പ്രവർത്തനങ്ങൾക്ക് സ്വദേശി വിദേശികൾക്കിടയിൽ ഏറെ പ്രശംസ ലഭിച്ചിട്ടുണ്ട്.
അത്യുഷ്ണകാലത്തും തൊഴിലാളികളുടെ ജോലിസ്ഥലങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്ന ബി.എം.ബി.എഫിന്റെ പ്രവർത്തനം ബഹ്റൈൻ സമൂഹത്തിൽ ഏറെ പ്രശസ്തമാണ്.