മനാമ: ബഹ്റൈൻ ബാഡ്‌മിൻ്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് എജ്യൂ സ്പോർട്സ് സെന്റർ സംഘടിപ്പിക്കുന്ന ഈദ് സ്പെഷ്യൽ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെൻ്റ് ഏപ്രിൽ 11,12,13 തീയതികളിൽ നുവൈദറാത്ത് എജു സ്പോർട്സ് സെന്ററിൽ നടക്കും.
തന്മിയ ചിക്കൻ മുഖ്യ പ്രായോജകരായ ടൂർണമെന്റിൽ ജൂനിയർ, സീനിയർ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക. ബഹ്റൈൻ, സൗദി, ഖത്തർ, കുവൈറ്റ് എന്നി ജിസിസി രാഷ്ട്രങ്ങളിലെ കളിക്കാർ മാറ്റുരയ്ക്കുന്ന
ടൂർണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 37746468, 33905663 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘടകർ അറിയിച്ചു.