ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌തു. വെസ്റ്റേൺ യൂണിയൻ, എൻ ഇ സി റെമിറ്റ് എന്നിവരുമായി സഹകരിച്ചാണ് ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്തത്. മനാമയിലെ ക്‌ളീനിംഗ് കമ്പനിയിൽ സംഘടിപ്പിച്ച ഇഫ്‌താർ മീറ്റിൽ നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. സഹകരിച്ച എല്ലാവർക്കും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.