മനാമ: ബഹ്‌റൈൻ സുന്നി ഔഖഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ, ബസാഇർ സെന്റർ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ് ഗാഹ് ശ്രദ്ധേയമായി. റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിലെ നമസ്കാരത്തിനും ഖുതുബക്കും ശൈഖ ഹെസ്സ സെന്റർ പ്രബോധകൻ ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകി. 2007ൽ ആരംഭിച്ച് ഏതാണ്ട് 17 വർഷമായി മലയാളികൾക്കായി നടന്നു വരുന്ന ഈദ് ഗാഹാണ് റഫ ഈദ് ഗാഹ്.
ഒരുമാസക്കാലം കൊണ്ട് നേടിയെടുത്ത ചൈതന്യം ആത്മീയ വിശുദ്ധിയും തുടർന്നുള്ള ജിവിതത്തിലുടനീളം കാത്തു സൂക്ഷിക്കുകാൻ സാധിക്കണമെന്നും അതുവഴി ഉത്തമ മനുഷ്യനായി നിലകൊള്ളാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ഖുതുബയിലൂടെ ഉദ്ബോധിപ്പിച്ചു.
ഈദ് ഗാഹ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്. ജനറൽ കൺവീനർ റഹീസ് മുള്ളങ്കൊത്ത്, കൺവീനർ മാരായ നവാസ് ഓപി, റിഫ്ഷാദ്, എന്നിവരും സുഹൈൽ മേലടി, നവാഫ് ടീപി, നസീഫ് ടിപി, ഇസ്‌മയിൽ പാലൊളി, അലി ഉസ്മാൻ, അൽ അമീൻ, ഓവി മൊയ്ദീൻ, ആദം ഹംസ, റിഫ ഇസ്‌ലാമിക് മദ്‌റസ ടീച്ചർ മാരായ നസീമ സുഹൈൽ, നാസില, സാജിത, ആയിഷാ സക്കീർ എന്നിവരും സീനത്ത് സൈഫുല്ല, നാശിത നസീഫ്, ആമിനാ നവഫ്, മുഹ്‌സിന റഹീസ് എന്നിവർ ഈദ് ഗാഹ് സംഘാടനത്തിന് നേതൃത്വം നൽകി.