മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെൻററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മെയ് ഫെസ്റ്റിൻ്റെ ഭാഗമായി മെഡ്കെയറിൻ്റെ നേതൃത്വത്തിൽ മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ വീണ്ടും സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
മെയ് 1 ബുധനാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെൻ്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ നടക്കുന്നത്. ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള, ഡോ. ദീപക്, ഡോ. ജയ്സ് ജോയ്, ഡോ. നജീബ്, ഡോ. സരുൻ, എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കും.
മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും മൊയ്തു ടി. കെ കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. പ്രചരണം : ജാഫർ പൂളക്കൽ, ലിഖിത ലക്ഷ്മൺ, ഗസ്റ്റ് ആൻഡ് റിസപ്ഷൻ : മജീദ് തണൽ, ബദറുദ്ദീൻ പൂവാർ, ഷിജിന ആഷിക്, സി. എം. മുഹമ്മദലി, ഷാനിബ്. ലേബർ ക്യാമ്പ്: ബഷീർ വൈക്കിലശ്ശേരി, മൊയ്തു ടി കെ, രാജീവ് നാവായിക്കുളം. വെന്യൂ : ഫസൽ റഹ്മാൻ, സഫീർ. രജിസ്ട്രേഷൻ : ഹാഷിം എ വൈ, അനിൽ ആറ്റിങ്ങൽ റഫ്റഷ്മെന്റ്: അമീൻ ആറാട്ടുപുഴ, നൗഷാദ് എന്നിവരാണ് മറ്റംഗങ്ങൾ.
പ്രവാസി സെൻററിൽ നടന്ന മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ സംഘാടകസമിതി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ഡോ. അനൂപ് അബ്ദുല്ല, ഡോ, ദീപക്, ഡോ. നജീബ്, അനസ് കാഞ്ഞിരപ്പള്ളി, ഷാനിബ്, സി എം മുഹമ്മദലി എന്നിവർ സംസാരിച്ചു. മെഡ്കെയർ കൺവീനർ മജീദ് തണൽ സ്വാഗതം ആശസിച്ചു.
മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ രജിസ്ട്രേഷന് 35597784 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു