bahrainvartha-official-logo
Search
Close this search box.

‘ൻറെ കൃഷ്ണാ’; ശ്രദ്ധ നേടി വിഷു ഓർമ്മകളിൽ ബഹ്‌റൈനിൽ നിന്നുമൊരു സംഗീത ആൽബം

New Project (56)

മനാമ: മലയാളി മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ വിരിയുന്ന മേടപ്പുലരിയിൽ കണിക്കൊന്നയും , കണിവെള്ളരിയും കദളി പഴവും കണ്ണനു മുന്നിൽ കണി വെച്ചുണരുന്ന വിഷുദിനത്തിൽ, പവിഴദ്വീപിൽ നിന്നും അണിയിച്ചൊരുക്കിയ സംഗീത ആൽബം ‘ൻറെ കൃഷ്ണാ’ സംഗീതം കൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും ശ്രദ്ധേയമായി. അമ്പാടി പ്രൊഡക്ഷൻസിൻ്റെ ബാന്നറിൽ ശ്രീജിത്ത് ശ്രീകുമാറിൻ്റെ ഹൃദയസ്പർശിയായ വരികൾക്കു ഈണം നൽകിയത് ബഹ്‌റൈനിലെ പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ ഉണ്ണി കൃഷ്ണൻ ആണ്.

 

ഐഡിയ സ്റ്റാർ സിങ്ങർ , ഗന്ധർവ സംഗീതം , ഇന്ത്യൻ വോയിസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയും ബഹ്‌റൈനിലെ തന്നെ അറിയപ്പെടുന്ന പിന്നണി ഗായികയും ആയ വിജിത ശ്രീജിത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നൃത്തസംവിധാനം ചെയ്തിരിക്കുന്നത് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡെര്മറ്റോളജിസ്റ് ആയ ഡോ.സിത്താര ശ്രീധരൻ ആണ്. ആൽബത്തിൻ്റെ ആശയവും സംവിധാനവും ജയകുമാർ വയനാട് നിർവഹിച്ചിരിക്കുന്നു.

ബഹ്‌റൈൻ കേരളീയ സമാജത്തിലും റിഫയിലും വച്ച് നടത്തിയ ഷൂട്ടിങ്ങിൻ്റെ ഛായാഗ്രഹണം ബിജു ഹരിദാസ്, സൂര്യ പ്രകാശ് , കിരീടം ഉണ്ണി എന്നിവർ നിർവഹിച്ചപ്പോൾ ,വെളിച്ചവിധാനം കൃഷ്ണകുമാർ പയ്യന്നൂരും, ഷിബു ജോണും ചേർന്ന് മനോഹരമാക്കി. ബഹ്‌റൈൻ കലാവേദികളിലെ പ്രശസ്തരായ കലാകാരൻമാർ ഈ സംഗീത ആൽബത്തിൻ്റെ വിവിധ മേഖലകളിൽ ഭാഗമായിരിന്നു . ലളിത ധർമരാജ് , നീതു സലീഷ് എന്നിവർ ചമയവും ശ്യാം രാമചന്ദ്രൻ ,മനേഷ് നായർ തുടങ്ങിയവർ രംഗസംവിധാനവും കൈകാര്യം ചെയ്‌തു .

 

വിഷു ദിനത്തിൽ Convex മീഡിയ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത ആൽബം ആസ്വാദകരുടെ കണ്ണുകൾക്ക് കുളിർമ പകരുന്നതും മനസ്സ് ഭക്തി സാന്ദ്രമാക്കുന്നതുമായ ഒരു അനുഭവം ആയിരുന്നു . ഒരുപാട് നന്ദി ബഹ്‌റൈൻ കേരളീയ സമാജത്തിനും Convex Media -അജിത് നായർ and OMNILOGIC സൊല്യൂഷൻസ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!