മനാമ: ബഹ്റൈൻ പോസ്റ്റ് വഴി ലഭിക്കുന്ന ഷിപ്മെന്റുകൾക്കും പാർസലുകൾക്കും ട്രാക്കിങ് സേവനം ഏർപ്പെടുത്തി. ‘ബഹ്റൈൻ പോസ്റ്റ്’ ആപ് വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് https://mtt.gov.bh വഴിയോ ട്രാക്ക് ചെയ്യാം.
ഉപഭോക്താക്കൾക്ക് തപാൽ ജീവനക്കാരെ ആശ്രയിക്കാതെ തന്നെ ഷിപ്മെന്റിന്റെ സ്ഥാനവും സമയവും അനുസരിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ലഭിക്കാൻ പുതിയ സംവിധാനം പര്യാപ്തമാണെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം തപാൽ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ ഹൈദാൻ പറഞ്ഞു.