ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്‍റെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ നടക്കുന്ന വോട്ടിങ് മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 19 ശതമാനം കടന്നു . മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത്പോളിംഗ് ഇതു വരെ സമാധാനപരം. പ്രതീക്ഷയോടെ മുന്നണികള്‍.
പോളിങ് ശതമാനം 10.15വരെ
സംസ്ഥാനം-19.06
മണ്ഡലം തിരിച്ച്:
1. തിരു വനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കു ടി-19.79
11. തൃശൂ ര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂ ര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79
വോട്ടെടുപ്പ് വൈകീ ട്ട് 6 വരെ നീളും. രാവിലെ 5.30നാണ്പോളിങ്ബൂത്തു കളില്‍ മോക്ക്പോളിംഗ്
ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ്കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന്ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.