bahrainvartha-official-logo
Search
Close this search box.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്നു; ആദ്യ മൂന്ന് മണിക്കൂറിൽ 19% പിന്നിട്ട് പോളിംഗ്

New Project (66)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്‍റെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ നടക്കുന്ന വോട്ടിങ് മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 19 ശതമാനം കടന്നു . മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത്പോളിംഗ് ഇതു വരെ സമാധാനപരം. പ്രതീക്ഷയോടെ മുന്നണികള്‍.

പോളിങ് ശതമാനം 10.15വരെ
സംസ്ഥാനം-19.06

മണ്ഡലം തിരിച്ച്:
1. തിരു വനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കു ടി-19.79
11. തൃശൂ ര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂ ര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79

 

വോട്ടെടുപ്പ് വൈകീ ട്ട് 6 വരെ നീളും. രാവിലെ 5.30നാണ്പോളിങ്ബൂത്തു കളില്‍ മോക്ക്പോളിംഗ്
ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ്കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന്ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!