എയർ ഇന്ത്യഎക്സ്പ്രസ് വിമാനങ്ങൾ റദ്ധാക്കി. മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ, നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കരിപ്പൂർ അടക്കമുള്ള രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരാണ് വിമാനം മുടങ്ങിയതിനാൽ യാത്രാ പ്രതിസന്ധിയിലായിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.
ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കപവൈറ്റ് വിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
@AirIndiaX @TataCompanies around Four AirIndia Express Flights Delayed from Calicut … As per the officials there is a strike happening from the Crew members. Only Muscat flight is boarded and other flights are not yet updated the time.#mediaone #AirIndiaExpress#Elecciones24 pic.twitter.com/fsbuE9iTXk
— hisham backer (@HishamBacker) May 7, 2024
വിമാനങ്ങൾ റദ്ധാക്കുന്നതിലേക്ക് നയിച്ചത് ജീവനക്കാരുടെ മിന്നൽ പണിമുടക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം. അലവൻസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നതെന്നാണ് സൂചന.
കണ്ണൂർ വിമാനത്താളത്തിൽ ഇന്ന് പുലർച്ചെ ഒരുമണിക്കെത്തിയ യാത്രക്കാരാണ് അധികൃതരുടെ വിശദീകരണം ലഭിക്കാതെ കുടുങ്ങി കിടന്നത്. അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളിലെ യാത്രക്കാരായിരുന്നു ഇവർ. താത്ര മുടങ്ങിയതോടെയാണ്, കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമായത്. തുടർന്ന്, നാളെ മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അസവസാനിപ്പിച്ചു. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
#airlinenews #airindiaexpress #trending #makingpeoplefools @AirIndiaX @AAI_Official @MoCA_GoI @IndiGo6E @airasia @AVA_airasia @JM_Scindia @flyspicejet
When airline try to operate without crew#airindiaexpressfailed https://t.co/Clwf1Uky6U pic.twitter.com/1HIOnsiXqc
— Jelin Jose J🇮🇳 (@jelinjosej) May 7, 2024
തൊഴിൽ ആവശ്യങ്ങൾക്ക് പോകുന്ന ചിലരുടെ വിസ കാലാവധി ഇന്നു തീരുന്നതിൻ്റെ ആശങ്കയിലാണ് ചില യാത്രക്കാർ. ഇതിനിടെ, ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തിയതായി യാത്രക്കാർ പറയുന്നു. എന്നാൽ, രാജ്യവ്യാപകമായി ജീവനക്കാർ നടത്തുന്ന സമരമാണെന്നാണ് വിശദീകരണം.
നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കി. ഷാര്‍ജ, മസ്കറ്റ്, ബഹ്‌റൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബൈ, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.