മനാമ: പ്രവാസി വെൽഫെയർ റിഫാ സോൺ പ്രവാസി പാട്ടുത്സവവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. മെയ് 17 വെള്ളിയാഴ്ച രാവിലെ 8.00 മുതൽ ഒരു മണിവരെ അൽ ഹിലാൽ ഹോസ്പിറ്റലുമായ് സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ഉച്ചയ്ക്ക് രണ്ടു മണി മുതൽ പ്രവാസി പാട്ടുത്സവവും നടക്കും.
സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ബഹ്റൈനിലെ പ്രഗൽഭരായ പ്രവാസി കലാകാരന്മാർ നയിക്കുന്ന ഗാനമേള, മിമിക്സ് പരേഡ്, കഥാ പ്രസംഗം, കവിതാലാപനം, മാപ്പിളപ്പാട്ട്, നാടൻ പാട്ടുകൾ തുടങ്ങി മലയാളി തനിമ നിലനിർത്തി കൊണ്ടുള്ള പരിപാടികളാണ് പ്രവാസി പാട്ടുത്സവത്തിൽ ഒരുക്കിയിട്ടുള്ളത്.
പാട്ടുത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് എന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡന്റ് ആഷിക്ക് എരുമേലി, സെക്രട്ടറി മഹ്മൂദ് മായൻ എന്നിവർ അറിയിച്ചു.