മനാമ: ബി എഫ് സി- കെസിഎ – സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഫ്രൈഡേ കോർട്ട് ടീം 5 വിക്കറ്റുകൾക്ക് ഷഹീൻ ഗ്രൂപ്പ് – എ ടീമിനെ പരാജയപ്പെടുത്തി ടൂർണമെന്റ് ജേതാക്കളായി.
സ്കോർ :
ഷഹീൻ ഗ്രൂപ്പ് ടീം -എ
26/5 ( 5 ഓവർ )
ഫ്രൈഡേ കോർട്ട്
30/1 ( 3.1 ഓവർ )
ഫ്രൈഡേ കോർട്ട് ടീമിന്റെ ഇമാൻ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരിസും ആയി തെരഞ്ഞെടുക്കപ്പെട്ടു. അബു സാദ് ടീമിന്റെ സമീർ ബെസ്റ്റ് ബാറ്റർ പുരസ്കാരത്തിനും ഫ്രൈഡേ കോർട്ട് ടീമിന്റെ വകാസ് ബെസ്റ്റ് ബൗളർ പുരസ്കാരത്തിനും അർഹനായി.
സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, ടൂർണ്ണമെന്റ് കൺവീനർ ആന്റോ ജോസഫ്, വൈസ് കൺവീനർമാരായ ജിതിൻ ജോസ്, ജോയൽ ജോസ്, ജിൻസ് ജോസഫ് , എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്.
തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ബി എഫ് സി ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ ആനന്ദ് നായർ, പാസ്ററ് പ്രെസിഡന്റ്മാരായിരുന്ന സേവി മാത്തുണ്ണി , ജെയിംസ് ജോൺ, റോയ് സി ആന്റണി, എന്നിവരും മറ്റ് വിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.