ബഹ്‌റൈൻ പ്രതിഭ ‘പാലറ്റ് സീസൺ-4’: കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് മെയ് 27ന് ബഹ്റൈനിൽ

New Project - 2024-05-20T114139.357

മനാമ: ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പാലറ്റ് – 2024 സീസൺ -4 മെയ് 27 മുതൽ 29 വരെ നടക്കുന്ന ചിത്ര രചന ക്യാമ്പിൻ്റെ ഡയറക്ടറായാണ് അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ബഹ്റൈനിൽ എത്തുന്നത്. 5 വയസ്സ് മുതൽ 16 വയസ്സുള്ളവർക്കുള്ള ക്യാമ്പ് അദ്ലിയയിലെ സീ ഷെൽ ഹോട്ടൽ ഹാളിൽ വൈകുന്നേരം അഞ്ച് മണി മുതലാണ് നടക്കുക. ചിത്രരചന മത്സരം മെയ് മാസം 31 ന് രാവിലെ എട്ടു മണി മുതൽ അദാരി പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ ഹാളിൽ വെച്ചാണ്. ചിത്ര രചന ക്യാമ്പിലും ചിത്ര രചന മത്സരത്തിലും പങ്കെടുക്കാനുള്ള കുട്ടികൾക്കുള്ള റജിസ്ട്രേഷൻ
തുടരുന്നതായി പാലറ്റ് 2024-സീസൺ-4 സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

താല്പര്യമുള്ള കുട്ടികൾക്ക് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/XHyD47px1jxNZxQP9

റജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 00973-38870503/ 37733683/36069115/39175836 എന്നീ നമ്പറുകളിലും ബന്ധപ്പടാവുന്നതാണ്. കൂടാതെ മത്സര ദിവസമായ മെയ് 31 ന് വൈകുന്നേരം അഞ്ച് മണിമുതൽ ബഹ്റൈനിലെ ചിത്രകാരന്മാരെയും ചിത്രകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിഷയത്തെ അധികരിച്ച് നടത്തുന്ന സമൂഹ ചിത്രരചനയിൽ എല്ലാവരുടെയും സാന്നിധ്യം ക്ഷണിക്കുന്നതായും പാലറ്റ് -2024-സീസൺ-4 വൻ വിജയമാക്കാൻ സഹകരിക്കണമെന്നും ജനറൽ കൺവീനർ അഡ്വ: ജോയ് വെട്ടിയാടൻ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പ്രസിഡണ്ട് ബിനുമണ്ണിൽ എന്നിവർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!