വെയിറ്റ് ലോസ് ചലഞ്ചു നടത്തി മാതൃകയായി പടവ് കുടുംബ വേദി; വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു

New Project - 2024-05-21T181016.169

മനാമ: പടവ് കുടുംബ വേദി അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ വെയിറ്റ് ലോസ് ചലഞ്ചിലെ വിജയികൾക്ക് അൽ റബീഹ് ഓഡിറ്റോറിയത്തിൽ വച്ച് ഉപഹാരങ്ങൾ നൽകി. പടവ് പ്രസിഡന്റ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ ഉദ്ഘാടനം ചെയ്തു.

 

ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഗോപിനാഥ് മേനോൻ, പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളം, ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായ കെ ടി സലീം, സെയ്ദ് റമദാൻ നദവി, എബ്രഹാം ജോൺ, അസിൽ അബ്ദുറഹ്മാൻ, അബ്ദുൽ സലാം എമിരേറ്റ്സ്, അൽ റബീഹ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഷഫീൽ, ഹസൽ, ഈ.വി രാജീവ്, അബ്ദുൽ മൻഷീർ, സൽമാൻ ഉൽ ഫാരിസ്, അജിപി ജോയ്, പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ സഹൽ തൊടുപുഴ, സജിമോൻ, ഷിബു പത്തനംതിട്ട, നൗഷാദ് മഞപാറ, അഷറഫ് ഒൺപോർട്ട്, സഗീർ ആലുവ,മണികണ്ഠൻ, സലിം തയ്യൽ, അബ്ദുൽ ബാരി, കൊയ്‌വിള കുഞ്ഞ് മുഹമ്മദ്‌ എന്നിവർ വിജയികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

 

ഒന്നാം സ്ഥാനം ഫാസിൽ താമരശ്ശേരി , രണ്ടാം സ്ഥാനം ഷബിൻ അസീസ്, മൂന്നാം സ്ഥാനം നബിൽ മുഹമ്മദ്, ഫസലുൽ ഹഖ് എന്നിവർ പങ്കിട്ടെടുത്തു. പങ്കെടുത്ത അറുപതോളം മത്സരാർത്ഥികൾക്ക്‌ പ്രശസ്തി പത്രവും നൽകി.ശേഷം ആരോഗ്യ പൂർണ്ണമായ ജീവിതത്തിന്റെ ഒന്നാമത്തെ ഘട്ടം ഇതിലൂടെ സാധ്യമായെന്നു മത്സരാർത്ഥികൾ പറഞ്ഞു. വിജയികൾ അവരുടെ ശരീര ഭാരം കുറച്ചതിനെക്കുറിച്ചും സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!